മുണ്ടക്കയം: ബൈക്കപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കോസടി വലിയപുരയ്ക്കൽ (വെള്ളാനിച്ചാൽ) സജിയുടെ ഏകമകൻ സജിത്താണ് (28) മരിച്ചത്.
കഴിഞ്ഞ ഞായറാഴ്ച കുഴിമാവിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സജിത്തിന്റെ തലയ്ക്ക് ഗുരുതര പരിക്കേൽക്കുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരിക്കെ ഇന്നലെ മരണം സംഭവിക്കുകയായിരുന്നു. സംസ്കാരം നടത്തി. അമ്മ: വിജയകുമാരി.