കോട്ടയം: കേരള കോൺഗ്രസ് സ്ഥാപക ചെയർമാനും മുൻ മന്ത്രിയുമായ കെ.എം. ജോർജിന്റെ 100-ാം ജന്മദിനാഘോഷങ്ങൾക്ക് തുടക്കമായി. ജനുവരി 18 ആണ് അദ്ദേഹത്തിന്റെ ജന്മദിനം. ചരമദിനമായ ഡിസംബർ 11 വരെ നീണ്ടുനിൽക്കുന്ന വിവിധ പരിപാടികൾ കെ.എം. ജോർജ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുമെന്ന് ചെയർമാൻ കെ. ഫ്രാൻസിസ് ജോർജ് പറഞ്ഞു. സെമിനാറുകളും വിദ്യാർഥികൾക്കായുള്ള വിവിധ മത്സരങ്ങളും നടത്തും.
കോട്ടയം നവജീവൻ ഭവനിലെ അന്തേവാസികൾക്കും മാനേജിംഗ് ട്രസ്റ്റി പി.യു. തോമസിനുമൊപ്പം ചെലവഴിച്ച് ജന്മശതാബ്ദി ആഘോഷങ്ങൾക്കു തുടക്കം കുറിച്ചു. പി.സി. ജോസഫ്, ഏലിയാസ് സക്കറിയ, ഫ്രാൻസിസ് തോമസ്, മൈക്കിൾ ജയിംസ്, കെ.എം. ജോർജ്, സിബി വെട്ടൂർ, കുര്യൻ തൂന്പുങ്കൽ, ജയിംസ് കെ.ജെ, മജീഷ് കൊച്ചുമലയിൽ, കെ.ജെ. ജോസഫ്, ബേബി ജോൺ, ബിജു തുരുത്തിയിൽ തുടങ്ങിയവർ പങ്കെടുത്തു.
ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം അടുത്തമാസം മൂവാറ്റുപുഴയിൽ നടക്കും. കെ.എം. ജോർജിന്റെ ജീവചരിത്രവും നിയമസഭാ പ്രസംഗങ്ങളും ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി പ്രസിദ്ധീകരിക്കുമെന്നു ഫൗണ്ടേഷൻ ചെയർമാൻ കെ. ഫ്രാൻസിസ് ജോർജ് കൂട്ടിച്ചേർത്തു.