കാലടി: പീപ്പിൾസ് ഡയറി ഡവലപ്മെന്റ് പ്രോജക്ട് (പിഡിഡിപി) സെൻട്രൽ സൊസൈറ്റി സ്ഥാപക ചെയർമാൻ റവ. ഫാ. ജോസഫ് മുട്ടുമനയുടെ സ്മരണാർഥം ഏർപ്പെടുത്തിയിട്ടുളള സംസ്ഥാന ക്ഷീര കർഷക അവാർഡുകൾ പ്രഖ്യാപിച്ചു. മറയൂർ ഇടക്കടവ് തന്പി എം. പോൾ ഒന്നാം സ്ഥാനത്തിനും തിരുമാറാടി പേങ്ങാട്ട് സിനു ജോർജ് രണ്ടാം സ്ഥാനത്തിനും വയനാട് ചൂണ്ടാപടി അബ്ദുൾ റഷീദ് മൂന്നാം സ്ഥാനത്തിനും അർഹരായി. ഇവർക്കു യഥാക്രമം 50,000, 30,000, 20,000 രൂപയും ഫലകവും സർട്ടിഫിക്കറ്റും ലഭിക്കും.
കേരളത്തിലെ ലഭിച്ച 80-തോളം അപേക്ഷകരിൽനിന്നാണു മികച്ച മൂന്നു ക്ഷീരകർഷകരെ തെരഞ്ഞെടുത്തതെന്നു ചെയർമാൻ ഫാ. സെബാസ്റ്റ്യൻ നാഴിയന്പാറ പത്രസമ്മേളനത്തിൽ പറഞ്ഞു.
20ന് ഉച്ചകഴിഞ്ഞ് 3.30 ന് കാലടി കുറ്റിലക്കര പിഡിഡിപി പ്ലാന്റ് അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് കുര്യൻ ജോസഫ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് അവാർഡ് വിതരണം നടത്തും. മാർ ജോസ് പുത്തൻവീട്ടിൽ അധ്യക്ഷത വഹിക്കും.
ഐസ്ക്രീമിന്റെ പുതിയ ലോഗോ പ്രകാശനം റോജി എം.ജോണ്‍ എംഎൽഎ നിർവഹിക്കും. പിഡിഡിപി ചെയർമാൻ ഫാ. സെബാസ്റ്റ്യൻ നാഴിയന്പാറ ആമുഖപ്രസംഗവും അവാർഡ് നിർണയാവലോകനം വൈസ് ചെയർമാൻ ഫാ. അരുണ്‍ വലിയവീട്ടിലും നടത്തും. ക്ഷീരകർഷകർക്കുള്ള ഇൻഷ്വറൻസ് പോളിസികളുടെ വിതരണോദ്ഘാടനം അങ്കമാലി സെന്റ് ജോർജ് ബസിലിക്ക റെക്ടർ ഫാ. കുര്യാക്കോസ് മുണ്ടാടനും നിർവഹിക്കും.