കോട്ടയം: ബിഷപ് മങ്കുഴിക്കരി കൾച്ചറൽ അക്കാഡമിയുടെ 2017 ലെ സാഹിത്യ അവാർഡിന് ബേബിച്ചൻ ഏർത്തയിൽ തെരഞ്ഞെടുക്കപ്പെട്ടു. 17 ഗ്രന്ഥങ്ങൾ രചിച്ച ഇദ്ദേഹം കാഞ്ഞിരപ്പള്ളി സ്വദേശിയാണ്. സിസ്റ്റർ റാണി മരിയയുടെ ജീവചരിത്രം ഉദയനഗറിലെ സുകൃതതാരകത്തിനാണ് അവാർഡ്. 22,000 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം.