പാലാ: സ്വാതന്ത്ര്യസമര സേനാനിയും നിയമസഭാ സ്പീക്കറുമായിരുന്ന ആർ.വി. തോമസിന്റെ സ്മരണയ്ക്കായി സംശുദ്ധ പൊതുപ്രവർത്തനത്തിന് ആർ.വി. തോമസ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയിട്ടുള്ള പുരസ്കാരത്തിന് മുൻ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ അർഹനായി. ആർ.വി. തോമസിന്റെ 63-ാം ചരമവാർഷികദിനമായ 22 നു വൈകുന്നേരം നാലിനു പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ അധ്യക്ഷതയിൽ പാലാ മുനിസിപ്പൽ ടൗൺഹാളിൽ ചേരുന്ന സമ്മേളനത്തിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ അവാർഡ് സമർപ്പിക്കും.
മന്ത്രി മാത്യു ടി. തോമസ് സമ്മേളനം ഉദ്ഘാടനം ചെയ്യും. നവതിയിലെത്തിയ ആർ.വി. തോമസ് ഫൗണ്ടേഷൻ സ്ഥാപക ചെയർമാനും എംജി സർവകലാശാല പ്രഥമ വൈസ് ചാൻസലറുമായ ഡോ. എ.ടി. ദേവസ്യായ്ക്ക് പി.ജെ. ജോസഫ് എംഎൽഎ പ്രത്യേക പുരസ്കാരം നൽകി ആദരിക്കും.