പാലാ: കോളജ്, ഹയർ സെക്കൻഡറി വിദ്യാർഥികൾക്കുവേണ്ടി പാലാ സെന്റ് തോമസ് കോളജ് രസതന്ത്ര വകുപ്പിന്റെ ആഭിമുഖ്യത്തിൽ അഖില കേരളാടിസ്ഥാനത്തിൽ വിവിധ കലാ ശാസ്ത്ര ഇനങ്ങളിൽ മത്സരങ്ങൾ 19 നു കോളജിൽ നടത്തും. സയൻസ് ക്വിസ്, പ്രബന്ധാവതരണം, ഡിബേറ്റ്, പോസ്റ്റർ ഡിസൈനിംഗ്, ട്രഷർ ഹണ്ട്, റോബോഫൈറ്റ്, ത്രൈസ് ഫുട്ബോൾ, സ്പോട്ട് ഫോട്ടോഗ്രാഫി, ഗ്രൂപ്പ് ഇനങ്ങളിൽ കോളജ് വിദ്യാർഥികൾക്കും ജനറൽ ക്വിസ്, ഇനങ്ങളിൽ ഹയർ സെക്കൻഡറി വിദ്യാർഥികൾക്കും പങ്കെടുക്കാം.
പങ്കെടുക്കാൻ താത്പര്യമുള്ള വിദ്യാർഥികൾക്ക് goo.gl/kY n9HB എന്ന വെബ്സൈറ്റ് വഴി ഓൺലൈൻ രജിസ്ട്രേഷനോ 19 നു രാവിലെ 8.30 മുതൽ 10.30 വരെ സ്പോട്ട് രജിസ്ട്രേഷനോ നടത്താം. വിവിധ മത്സരങ്ങളിലെ വിജയികൾക്ക് ആകെ ഒരു ലക്ഷം രൂപയുടെ സമ്മാനങ്ങൾ നൽകും. ഫോൺ: 9495571755.