തിരുവനന്തപുരം: കനറാ ബാങ്കിൽ നിന്നു വിദ്യാഭ്യാസ വായ്പയെടുത്തിട്ടുള്ളവരും സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള വിദ്യാഭ്യാസ വായ്പ തിരിച്ചടവ് സഹായ പദ്ധതിയിൽ ആനുകൂല്യത്തിന് അർഹതപ്പെട്ടവരുമായവർ elrs.kerala.gov.in എന്ന വെബ്സൈറ്റിൽ 31 ന് മുന്പ് ആവശ്യപ്പെട്ട രേഖകൾ സഹിതം അപേക്ഷ സമർപ്പിക്കണം. നിശ്ചിത തീയതിക്കകം അപേക്ഷ സമർപ്പിക്കാത്തവർക്ക് ആനുകൂല്യത്തിന് അർഹതയുണ്ടായിരിക്കുകയില്ല.