പാലക്കാട്: യാത്രാനിരക്ക് വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസുടമകൾ ഫെബ്രുവരി ഒന്നുമുതൽ സർവീസ് നിർത്തിവച്ച് അനിശ്ചിതകാല സമരത്തിലേക്ക്. 24നു സെക്രട്ടേറിയറ്റിനു മുന്നിൽ രാപകൽ സമരം നടത്തും.
മിനിമം ചാർജ് ഏഴിൽനിന്നു പത്തു രൂപയാക്കുക, കിലോമീറ്റർ നിരക്ക് 64 പൈസയിൽനിന്ന് 72 പൈസയാക്കുക എന്നിവയാണ് ആവശ്യങ്ങളെന്ന് കേരള സ്റ്റേറ്റ് ലിമിറ്റഡ് സ്റ്റോപ്പ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പ്രസിഡന്റ് വി.ജെ. സെബാസ്റ്റ്യൻ, ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ടി. ഗോപിനാഥൻ തുടങ്ങി യവർ അറിയിച്ചു.