തിരുവനന്തപുരം: ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാനായി കെ.ബി. മോഹൻദാസിനെ നിയമിക്കാൻ ഹിന്ദു മന്ത്രിമാരുടെ യോഗം തീരുമാനിച്ചു. സിപിഎം പ്രതിനിധിയാണ്.
ദേവസ്വം ഭരണ സമിതി അംഗങ്ങളായി എം. വിജയൻ (സിപിഐ), കെ.കെ. രാമചന്ദ്രൻ (ജനതാദൾ- എസ്), പി. ഗോപിനാഥൻ (എൻസിപി), ഉഴുമലയ്ക്കൽ വേണുഗോപാൽ (കോണ്‍ഗ്രസ്- എസ്), എ.വി. പ്രശാന്ത് (ജീവനക്കാരുടെ പ്രതിനിധി) എന്നിവരെയാണു തെരഞ്ഞെടുത്തത്. സ്ഥിരം പ്രതിനിധിമാരായ സാമൂതിരി രാജയുടെ പ്രതിനിധി കെ.സി. മാനവേദൻ രാജ, കാരണവരുടെ പ്രതിനിധി മല്ലിശേരിൽ പരമേശ്വരൻ നമ്പൂതിരിപ്പാട്, തന്ത്രി ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാട് എന്നിവരാണ് ഗുരുവായൂർ ദേവസ്വത്തിലെ മറ്റു ഭരണ സമിതി അംഗങ്ങൾ.
എൻ. പീതാംബരക്കുറുപ്പിന്റെ നേതൃത്വത്തിലുള്ള സമിതിയുടെ കാലാവധി വരുന്ന 19ന് അവസാനിക്കുന്ന സാഹചര്യത്തിലാണു പുതിയ ചെയർമാനെയും ഭരണസമിതി അംഗങ്ങളെയും തെരഞ്ഞെടുത്തത്. മന്ത്രിസഭാ യോഗത്തിനു ശേഷമാണു മന്ത്രിസഭയിലെ ഹിന്ദു മന്ത്രിമാരുടെ യോഗം ചേർന്നത്.
ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ സംസ്ഥാന സമിതി അംഗവും മുൻ ദേശീയ എക്സിക്യൂട്ടീവ് അംഗവുമായ കെ.ബി. മോഹൻദാസ് മുൻമന്ത്രി അന്തരിച്ച ടി.കെ. രാമകൃഷ്ണന്റെ മകളുടെ ഭർത്താവ് ഹരിദാസിന്റെ മൂത്ത സഹോദരനാണ്. 2003 മുതൽ 2006 വരെ സംസ്ഥാന ബാർ കൗണ്‍സിലിന്റെ ചെയർമാനായിരുന്നു. തൃശൂർ ജില്ലാ ഗവണ്മെന്റ് പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായിരുന്നു. തൃശൂർ ബാർ അസോസിയേഷൻ പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. ഹൈക്കോടതിയിലും അഭിഭാഷകനായിരുന്നു.
ഭാര്യ ലോല. മക്കൾ: ആഷി (എൻജിനിയർ, ഷിക്കാഗോ), ഡോ. പൗർണമി (ഇഎൻടി, സർജൻ, തൃശൂർ ജനറൽ ആശുപത്രി). മരുമക്കൾ: ദിനകർ, അസിസ്റ്റന്റ് പ്രഫസർ ഷിക്കാഗോ), ഡോ. പവൻ (മൂവാറ്റുപുഴ ജനറൽ ആശുപത്രി).