കൊച്ചി: യുഡിഎഫും ബിജെപിയും കൂട്ടായി ആക്രമിക്കുന്പോൾ ഇടതുമുന്നണിയെ വിപുലീകരിക്കേണ്ടതുണ്ടെന്നും കൂടുതൽ പാർട്ടികളെയും ഗ്രൂപ്പുകളെയും വ്യക്തികളെയും മുന്നണിയോടു ചേർക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എറണാകുളം ടൗണ്‍ ഹാളിൽ സിപിഎം എറണാകുളം ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പല കക്ഷികളും യുഡിഎഫ് വിടുകയാണ്. എം.പി. വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള ജെഡിയുവിന്റെ നിലപാടു സ്വാഗതാർഹമാണ്. സിപിഎം സംസ്ഥാന കമ്മിറ്റിയും എൽഡിഎഫും ചർച്ച ചെയ്തു അവരോടുള്ള സമീപനം എന്തായിരിക്കണമെന്നു തീരുമാനിക്കും.
രാജ്യത്തെ വർഗീയവത്കരിക്കുകയും ഹിന്ദുത്വം എന്ന പേരിൽ കോർപറേറ്റുകളെ സഹായിക്കുകയും ചെയ്യുന്ന ബിജെപി സർക്കാരിനെ പുറത്താക്കാൻ സിപിഎം ശ്രമിക്കും. കോണ്‍ഗ്രസിന്റെ നയങ്ങൾ ഇതിൽനിന്നു വ്യത്യസ്തമല്ല. യുപിഎ-ഇടതുപക്ഷ സംവിധാനം തകർന്നതിന്റെ കാരണമിതായിരുന്നു.
ക്രിസ്മസ് ആഘോഷിക്കുന്നതിനു പോലും പല സ്ഥലങ്ങളിലും പ്രശ്നങ്ങളുണ്ടായി. ഏഷ്യൻ സന്ദർശനം നടത്തിയ ഫ്രാൻസിസ് മാർപാപ്പയെ ഇന്ത്യയിലേക്ക് ഔദ്യോഗികമായി ക്ഷണിക്കാതിരുന്നതും ഇതിനോടു ചേർത്തു വായിക്കണമെന്നും കോടിയേരി പറഞ്ഞു.
സി.എം. ദിനേശ് മണി അധ്യക്ഷനായി. എം.എം. ലോറൻസ് പതാക ഉയർത്തി. സിപിഎം കേന്ദ്ര കമ്മിറ്റി അംഗങ്ങളായ വൈക്കം വിശ്വൻ, പി.കെ. ഗുരുദാസൻ, പി.കെ. ശ്രീമതി, എം.സി. ജോസഫൈൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.ജെ. തോമസ്, എം.വി. ഗോവിന്ദൻ, ആനത്തലവട്ടം ആനന്ദൻ, ജില്ലാ സെക്രട്ടറി പി. രാജീവ് തുടങ്ങിയവർ പങ്കെടുത്തു. സമ്മേളനം നാളെ സമാപിക്കും.