+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദീ​പി​ക​ ആസ്ഥാനത്ത് ആ​ധു​നി​ക രേ​ഖാ​ല​യം

കോ​​​​ട്ട​​​​യം: ദീ​​​​പി​​​​ക കോ​​​​ട്ട​​​​യം കേ​​​​ന്ദ്ര ഓ​​​​ഫീ​​​​സി​​​​ൽ ആ​​​​ധു​​​​നി​​​​ക രേ​​​​ഖാ​​​​ല​​​​യ​​​​ത്തി​​​​ന്‍റെയും ഡിജിറ്റൽ ലൈബ്ര റിയുടെയും വെ​​​​ഞ്ച​​​​രി​​​​പ്പ് ച​​​​ങ്ങ​​​
ദീ​പി​ക​ ആസ്ഥാനത്ത് ആ​ധു​നി​ക രേ​ഖാ​ല​യം
കോ​​​​ട്ട​​​​യം: ദീ​​​​പി​​​​ക കോ​​​​ട്ട​​​​യം കേ​​​​ന്ദ്ര ഓ​​​​ഫീ​​​​സി​​​​ൽ ആ​​​​ധു​​​​നി​​​​ക രേ​​​​ഖാ​​​​ല​​​​യ​​​​ത്തി​​​​ന്‍റെയും ഡിജിറ്റൽ ലൈബ്ര റിയുടെയും വെ​​​​ഞ്ച​​​​രി​​​​പ്പ് ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി അ​​​​തി​​​​രൂ​​​​പ​​​​ത സ​​​​ഹാ​​​​യ മെ​​​​ത്രാ​​​​ൻ മാ​​​​ർ തോ​​​​മ​​​​സ് ത​​​​റ​​​​യി​​​​ൽ നി​​​​ർ​​​​വ​​​​ഹി​​​​ച്ചു.

131 വ​​​​ർ​​​​ഷ​​​​ത്തെ ദീ​​​​പി​​​​ക​​​​യു​​​​ടെ പത്രത്താളുകൾ ന​​​​വീ​​​​ന രീ​​​​തി​​​​യി​​​​ൽ ലാ​​​​മി​​​​നേ​​​​റ്റ് ചെ​​​​യ്ത് രേ​​​​ഖാ​​​​ല​​​​യ​​​​ത്തി​​​​ൽ സൂ​​​​ക്ഷി​​​​ക്കാ​​​​നു​​​​ള്ള സൗ​​​​ക​​​​ര്യ​​​​മാ​​​​ണു ത​​​​യാ​​​​റാ​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. വാ​​​​ർ​​​​ത്ത​​​​ക​​​​ളെ വ​​​​ള​​​​ച്ചൊ​​​​ടി​​​​ക്കാ​​​​തെ ജ​​​​ന​​​​കീ​​​​യ പ്ര​​​​തി​​​​ബ​​​​ദ്ധ​​​​ത​​​​യി​​​​ൽ അ​​​​ധി​​​​ഷ്ഠി​​​​ത​​​​മാ​​​​യ മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​നം നി​​​​ർ​​​​വ​​​​ഹി​​​​ക്കു​​​​ന്ന ദീ​​​​പി​​​​ക​​​​യു​​​​ടെ താ​​​​ളു​​​​ക​​​​ൾ ആ​​​​ധി​​​​കാ​​​​രി​​​​ക​​​​ത​​​​യു​​​​ള്ള ച​​​​രി​​​​ത്ര രേ​​​​ഖ​​​​ക​​​​ളാ​​​​യി എ​​​​ക്കാ​​​​ല​​​​വും അം​​​​ഗീ​​​​ക​​​​രി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്നു. മ​​​​ല​​​​യാ​​​​ള​​​​ത്തി​​​​ലെ പ്ര​​​​ഥ​​​​മ ദി​​​​ന​​​​പ​​​​ത്ര​​​​മാ​​​​യ ദീ​​​​പി​​​​ക​​​​യു​​​​ടെ ച​​​​രി​​​​ത്രം മ​​​​ല​​​​യാ​​​​ള മാ​​​​ധ്യ​​​​മ പ്ര​​​​യാ​​​​ണ​​​​ത്തി​​​​ന്‍റെ നേ​​​​ർ​​​​രേ​​​​ഖ കൂ​​​​ടി​​​​യാ​​​​ണ്. ദീ​​​​പി​​​​ക​​​​യു​​​​ടെ ഇ​​​​ന്നേ വ​​​​രെ​​​​യു​​​​ള്ള പ​​​​ത്രത്താ​​​​ളു​​​​ക​​​​ൾ ഡി​​​​ജി​​​​റ്റൈ​​​​സ് ചെ​​​​യ്ത് പൊ​​​​തു​​​​ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കും ഗ​​​​വേ​​​​ഷ​​​​ക​​​​ർ​​​​ക്കും മാ​​​​ധ്യ​​​​മ​​​​വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കും പ്ര​​​​യോ​​​​ജ​​​​ന​​​​പ്പെ​​​​ടു​​​​ത്താ​​​​ൻ വി​​​​ധ​​​​മു​​​​ള്ള ക്ര​​​​മീ​​​​ക​​​​ര​​​​ണം അ​​​​ടു​​​​ത്ത​​​​ ഘ​​​​ട്ട​​​​മാ​​​​യി ലൈ​​​​ബ്ര​​​​റി​​​​യി​​​​ലു​​​​ണ്ടാ​​​​കും.

പ്ര​​​​മു​​​​ഖ ആ​​​​ർ​​​​ക്കൈ​​​​വി​​​​സ്റ്റ് റ​​​​വ. ​​​​ഡോ. ഇ​​​​ഗ്നേ​​​​ഷ്യ​​​​സ് പ​​​​യ്യ​​​​പ്പ​​​​ള്ളി​​​​യു​​​​ടെ വിദഗ്ധോപദേശത്തിൽ ഫാ. അഗസ്റ്റിൻ കിഴക്കയിൽ ഒസിഡി ആണ് ലൈ​​​​ബ്ര​​​​റി വിംഗ് രൂപക ല്പന ചെയ്ത​​​​ത്.രാ​​​​ഷ്‌​​​ട്ര​​​​ദീ​​​​പി​​​​ക ലി​​​​മി​​​​റ്റ​​​​ഡ് ചെ​​​​യ​​​​ർ​​​​മാ​​​​ൻ ഡോ. ​​​​ഫ്രാ​​​​ൻ​​​​സീ​​​​സ് ക്ലീ​​​​റ്റ​​​​സ്, മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ റ​​​​വ.​​​​ഡോ. മാ​​​​ണി പു​​​​തി​​​​യി​​​​ടം, ചീ​​​​ഫ് എ​​​​ഡി​​​​റ്റ​​​​ർ ഫാ. ​​​​ബോ​​​​ബി അ​​​​ല​​​​ക്സ് മ​​​​ണ്ണം​​​​പ്ലാ​​​​ക്ക​​​​ൽ, എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ് ഡ​​​​യ​​​​റ​​​​ക്ട​​​ർ റ​​​​വ.​​​​ ഡോ. റെ​​​​ജി മ​​​​ന​​​​യ്ക്ക​​​​ലേ​​​​ട്ട്, ഡെ​​​​പ്യൂ​​​​ട്ടി മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഡോ. ​​​​താ​​​​ർ​​​​സീ​​​​സ് ജോ​​​​സ​​​​ഫ്, ഡ​​​​യ​​​​റ​​​​ക്ട​​​​ർ ബോ​​​​ർ​​​​ഡം​​​​ഗ​​​​ങ്ങ​​​​ളാ​​​​യ ഫാ. ​​​​അ​​​​ല​​​​ക്സാ​​​​ണ്ട​​​​ർ പൈ​​​​ക​​​​ട സി​​​​എം​​​​ഐ, ഫാ. ​​​​മൈ​​​​ക്കി​​​​ൾ വെ​​​​ട്ടി​​​​ക്കാ​​​​ട്ട്, ഷെ​​​​വ​​​​ലി​​​​യാ​​​​ർ വി.​​​​സി. സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ, ബെ​​​​ന്നി മാ​​​​ത്യു, സീ​​​​നി​​​​യ​​​​ർ അ​​​​സോ​​​​സി​​​​യേ​​​​റ്റ് എ​​​​ഡി​​​​റ്റ​​​​ർ റ്റി.​​​​സി. മാ​​​​ത്യു, ജ​​​​ന​​​​റ​​​​ൽ മാ​​​​നേ​​​​ജ​​​​ർ പ്രൊ​​​​ഡ​​​​ക്‌​​​ഷ​​​​ൻ ഫാ. ​​​​അ​​​​ഗ​​​​സ്റ്റി​​​​ൻ കി​​​​ഴ​​​​ക്കേ​​​​ൽ, ചീ​​​​ഫ് ഫി​​​​നാ​​​​ൻ​​​​ഷ്യ​​​​ൽ ഓ​​​​ഫീ​​​​സ​​​​ർ എം.​​​​എം. ജോ​​​​ർ​​​​ജ്, ഡെ​​​​പ്യൂ​​​​ട്ടി ജ​​​​ന​​​​റ​​​​ൽ മാ​​​​നേ​​​​ജ​​​​ർ (എ​​​​ച്ച്ആ​​​​ർ) കോ​​​​ര ജോ​​​​സ​​​​ഫ്, ഡി​​​​സി​​​​എ​​​​ൽ കൊ​​​​ച്ചേ​​​​ട്ട​​​​ൻ ഫാ. ​​​​റോ​​​​യി ക​​​​ണ്ണ​​​​ൻ​​​​ചി​​​​റ സി​​​​എം​​​​ഐ, രാ​​​​ഷ്‌​​​ട്ര​​​​ദീ​​​​പി​​​​ക ക​​​​ന്പ​​​​നി ബോ​​​​ർ​​​​ഡ് അ​​​​ഡ്വൈ​​​​സ​​​​ർ ജ​​​​യിം​​​​സ് തോ​​​​മ​​​​സ് തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​രും ദീ​​​​പി​​​​ക കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ളും സ​​​​ന്നി​​​​ഹി​​​​ത​​​​രാ​​​​യി​​​​രു​​​​ന്നു.