തിരുവനന്തപുരം: അടിക്കടിയുള്ള സ്ഥലം മാറ്റത്തിനെതിരേ ഐപിഎസ് അസോസിയേഷൻ രംഗത്ത്. എസ്പി മുതൽ മുകളിലേക്കുള്ള ഉദ്യോഗസ്ഥരെ രണ്ടു വർഷമെങ്കിലും ഒരു തസ്തികതയിൽ തുടരുന്നത് അനുവദിക്കണമെന്ന് ഇന്നലെ ഡിജിപി എ. ഹേമചന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അഭിപ്രായമുയർന്നു. ഈ ആവശ്യം മുഖ്യമന്ത്രിയെ നേരിട്ടുകണ്ട് അറിയിക്കും. യോഗത്തിൽ ഡിജിപിമാർ അടക്കം 28 പേർ പങ്കെടുത്തു.