കോഴിക്കോട്: ലോക കേരളസഭ മുഖ്യമന്ത്രി പിണറായി വിജയന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായാണു ലോക കേരള സഭസംഘടിപ്പിച്ചതെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ എംപി. ഇത്തരത്തിൽ ഒരു സമ്മേളനം നടത്തിയതുകൊണ്ട് ഒരു നിക്ഷേപവും കേരളത്തില്‍ വരാന്‍ പോകുന്നില്ല. കേരളസഭയിൽ പങ്കെടുത്ത സമ്പന്നരുടെ ചരിത്രം എല്ലാവര്ക്കും അറിയാം.
ഇത്തരക്കാര്‍ക്കു പിന്നില്‍ പോയി ഇരിക്കേണ്ട അവസ്ഥ ജനപ്രതിനിധികള്ക്കുണ്ടായത് ദുഃഖകരമാണ്. നവസമ്പന്നരും പിണറായിയും തമ്മിലുള്ള ചങ്ങാത്തമാണ് ഇതിനു പിന്നിലെന്നും മുല്ലപ്പള്ളി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.കേരളസഭയിൽ പങ്കെടുത്ത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അല്പംകൂടി ജാഗ്രത കാട്ടേണ്ടതായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.