കൊച്ചി: ന്യൂനപക്ഷ ക്ഷേമപദ്ധതികളുടെ പ്രയോജനം അർഹരായ എല്ലാ ഗുണഭോക്താക്കളിലേക്കും എത്തണമെന്ന് ആർച്ച്ബിഷപ് ഡോ. ഫ്രാൻസിസ് കല്ലറയ്ക്കൽ. സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ പാലാരിവട്ടം പിഒസിയിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമൂഹത്തിൽ ആരും പാർശ്വവത്കരിക്കപ്പെടരുത്. ന്യൂനപക്ഷങ്ങൾ സമൂഹത്തിന്റെ മുഖ്യധാരയിലേക്കെത്തി രാജ്യത്തിന്റെ ക്ഷേമത്തിനായി കൈകോർക്കണം. എല്ലാവർക്കും അർഹമായതു ലഭിക്കുന്പോഴാണു രാജ്യത്തിന്റെ പുരോഗതി അർഥപൂർണമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
കമ്മീഷൻ ചെയർമാൻ പി.കെ. ഹനീഫ അധ്യക്ഷത വഹിച്ചു.
ഓർത്തഡോക്സ് സഭ അങ്കമാലി ഭദ്രാസനാധിപൻ യൂഹാനോൻ മാർ പോളികാർപ്പസ് മെത്രാപ്പോലീത്ത, കെസിബിസി ഡപ്യൂട്ടി സെക്രട്ടറി റവ.ഡോ. വർഗീസ് വള്ളിക്കാട്ട്, സ്വാഗതസംഘം ചെയർമാൻ ഫാ. ഫെലിക്സ് ചുള്ളിക്കൽ, ജനറൽ കണ്‍വീനർ ഫാ. സുശീൽ വർഗീസ്, ജോയിന്റ് സെക്രട്ടറി ഫാ. ജിജു വർഗീസ്, ഫാ. എം.വി. ഏല്യാസ്, കത്തോലിക്ക കോണ്‍ഗ്രസ് എറണാകുളം-അങ്കമാലി അതിരൂപത ജനറൽ സെക്രട്ടറി ജെയ്മോൻ തോട്ടുപുറം, കെ.കെ. ജോസഫ്, കമ്മീഷൻ മെംബർ സെക്രട്ടറി എം.കെ. ബിന്ദു തങ്കച്ചി എന്നിവർ പ്രസംഗിച്ചു. കമ്മീഷൻ ചെയർമാൻ പി.കെ. ഹനീഫ, കമ്മീഷൻ അംഗങ്ങളായ അഡ്വ. ബിന്ദു എം.തോമസ്, അഡ്വ. മുഹമ്മദ് ഫൈസൽ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു. പൊതുചർച്ചയും ഉണ്ടായിരുന്നു.