തൃശൂർ: ഒന്നരവർഷം നീണ്ട അപവാദ പ്രചാരണങ്ങൾക്കും രാഷ്ട്രീയ മുതലെടുപ്പുകൾക്കും ഇരയാക്കപ്പെട്ട പോലീസ് ഓഫീസർ ജേക്കബ് ജോബ് അഗ്നിശുദ്ധിയോടെ തിരിച്ചെത്തുന്നു. പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയായി നാളെ ചുമതലയേൽക്കും.
ആരോപണങ്ങളെല്ലാം കെട്ടുകഥകളാണെന്നു വകുപ്പുതല അന്വേഷണങ്ങളിലും വിവിധ കോടതികളുടെ പരിശോധനകളിലും തെളിഞ്ഞു. കോളിളക്കം സൃഷ്ടിച്ച ചന്ദ്രബോസ് കൊലക്കേസിൽ പ്രതി മുഹമ്മദ് നിസാമിനെ വഴിവിട്ടു സഹായിച്ചെന്ന ആരോപണത്തെത്തുടർന്ന് ഒരു വർഷത്തിലേറെക്കാലം ജേക്കബ് ജോബ് സസ്പെൻഷനിലായിരുന്നു. ഒരു വർഷം മുന്പ് സർവീസിലേക്കു തിരിച്ചെത്തിയ അദ്ദേഹം ക്രൈംബ്രാഞ്ച് എസ്പിയുടെ കസേരയിൽനിന്നാണ് പത്തനംതിട്ടയിലേക്കു തിരിച്ചെത്തുന്നത്.