കാട്ടിക്കുളം (വയനാട്): എറാളമൂല കളപ്പാട്ട് പരേതനായ പൈലി അന്നക്കുട്ടി ദമ്പതികളുടെ മകൻ ഫാ. ഏബ്രഹാം കളപ്പാട്ട് (ബിജോയ്-31) വാഹനാപകടത്തിൽ മരിച്ചു.
പുത്തൂർ രൂപതയിലെ വൈദികനായ ഇദ്ദേഹം കുന്ദാപുര മുദ്ദൂർ സെന്റ് ജോർജ് മലങ്കര കത്തോലിക്ക പള്ളിയിലെ വികാരിയും സാഞ്ചോസ് ബാലഭവൻ ഡയറക്ടറുമായിരുന്നു. സംസ്കാരം ഇന്ന് 10ന് എറാളമൂല സെന്റ് ജോർജ് മലങ്കര കത്തോലിക്ക പള്ളിയിൽ. ചടങ്ങുകൾക്ക് പുത്തൂർ ബിഷപ് ഡോ. ഗീവർഗീസ് മാർ മക്കാറിയോസ്, ബത്തേരി ബിഷപ് ഡോ. ജോസഫ് മാർ തോമസ് എന്നിവർ നേതൃത്വം നൽകും.
കർണാടകയിലെ കുന്താപുരം ബൈന്ദൂരിൽ ഇന്നലെ രാത്രിയായിരുന്നു അപകടം. ഇദ്ദേഹം സഞ്ചരിച്ച ബൈക്ക് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കുന്ന ഒരു കുട്ടിയുടെ കൂടെ നിൽക്കാനായി മറ്റൊരു കുട്ടിയുമായി പോകുമ്പാഴായിരുന്നു അപകടം. കൂടെയുണ്ടായിരുന്ന കുട്ടി രക്ഷപ്പെട്ടു. സഹോദരങ്ങൾ: ബീന, ബിനോയി.