കോട്ടയം: റബർ വ്യവസായികൾ, ഡീലർമാർ, റബർസംസ്കരണത്തിൽ ഏർപ്പെട്ടിട്ടുളളവർ എന്നിവർക്ക് റബർ ബോർഡ് നൽകുന്ന പ്രത്യേക ലൈസൻസുകൾക്കുളള ഫീസ് കേന്ദ്രസർക്കാർ പുതുക്കി നിശ്ചയിച്ചു.
ഒരു വർഷം നാലു ടണ്ണിൽ കൂടുതൽ റബർ ഉപയോഗിക്കുന്ന വ്യവസായികൾ, ഡീലർമാർ, സംസ്കരണം നടത്തുന്നവർ എന്നിവർക്കുള്ള ലൈസൻസ് ഫീസ് 1000 രൂപ(18 ശതമാനം ജിഎസ്ടി പുറമേ) യായും നാലു ടണ്ണിൽ കുറവ് റബർ ഉപയോഗിക്കുന്ന വ്യവസായികൾക്കുള്ള ലൈസൻസ് ഫീസ് 500 രൂപ(18 ശതമാനം ജിഎസ്ടി പുറമേ) യായുമാണ് പുതുക്കിയത്. വ്യവസായികൾക്ക് നൽകുന്ന അടിയന്തര ലൈസൻസ്ഫീസ് 500 രൂപ (18 ശതമാനം ജിഎസ്ടി പുറമേ) യായും പുതുക്കിയിട്ടുണ്ട്. ഒരു വർഷത്തേക്കുള്ള ഫീസാണിത്.