കോട്ടയം: പൗരസ്ത്യ സഭകളായ കൽദായ, സീറോ മലബാർ സഭകൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തണമെന്ന് കൽദായ പാത്രിയർക്കീസ് മാർ ലൂയീസ് റാഫേൽ സാക്കോ. വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിലെയും പൗരസ്ത്യ വിദ്യാപീഠത്തിലെയും വൈദികരെയും വൈദിക വിദ്യാർഥികളെയും പാത്രിയർക്കിസ് അഭിസംബോധന ചെയ്തു. സീറോമലബാർ സഭയുടെ പ്രേഷിത തീക്ഷ്ണതയെയും വ്യാപനത്തെയും മാർ ലൂയീസ് റാഫേൽ സാക്കോ പ്രശംസിച്ചു.
കിർക്കുക് മെത്രാപ്പോലീത്ത മാർ യൂസിഫ് തോമസ്, ബാഗ്ദാദ് സഹായ മെത്രാൻ മാർ ബാസിൽ യെൽദോ, ഗ്രീക്ക് കത്തോലിക്ക സഭ ബിഷപ് എമരിറ്റസ് മാർ ദിമിത്രിയോസ് സലാക്കാസ്, ചങ്ങനാശേരി ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം തുടങ്ങിയവരും സന്നിഹിതരായിരുന്നു. റവ. ഡോ. പോളി മണിയാട്ട് സ്വാഗതവും പൗരസ്ത്യ വിദ്യാപീഠം പ്രസിഡന്റ് റവ.ഡോ. ആൻഡ്രൂസ് മേക്കാട്ടുകുന്നേൽ കൃതജ്ഞതയും പറഞ്ഞു. റെക്ടർ റവ. ഡോ. ജോയി ഐനിയാടൻ ഉപഹാരം സമ്മാനിച്ചു.