കൊച്ചി: മത്സ്യമേഖലയിലെ മുന്നറിയിപ്പു സംവിധാനങ്ങൾ യഥാസമയം നവീകരിക്കുകയും അവയുടെ കൃത്യത ഉറപ്പുവരുത്തുകയും ചെയ്യണമെന്നു കേന്ദ്ര കാർഷിക മന്ത്രാലയത്തിനു കീഴിലുള്ള കാർഷിക ഗവേഷണ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഡോ. ത്രിലോചൻ മൊഹാപത്ര. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) സംഘടിപ്പിച്ച രണ്ടാമതു രാജ്യാന്തര സഫാരി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മത്സ്യത്തൊഴിലാളികൾക്കും കർഷകർക്കും ഏറെ പ്രയോജനപ്പെടുന്ന വിവിധ മുന്നറിയിപ്പ് സംവിധാനങ്ങളിൽ ഉപയോഗിക്കുന്ന സാങ്കേതികവിദ്യ ഓരോ സമയത്തും പരിശോധനയ്ക്കു വിധേയമാക്കണം. ഇതിനുപയോഗിക്കുന്ന ശാസ്ത്രീയ മാനദണ്ഡങ്ങൾ പുതിയ സാങ്കേതികവിദ്യ വരുന്നതിനനുസരിച്ചു നവീകരിക്കണം.
കാലാവസ്ഥ മുന്നറിയിപ്പ്, മത്സ്യങ്ങൾ കൂടുതൽ ലഭ്യമായ സ്ഥലങ്ങളുടെ പ്രവചനം, കടലിന്റെ സ്വഭാവത്തെക്കുറിച്ചുള്ള മുന്നറിയിപ്പ് തുടങ്ങിയവ കാര്യക്ഷമമാക്കണം. സിഎംഎഫ്ആർഐ, ഇൻകോയിസ് എന്നീ സ്ഥാപനങ്ങളുടെ സംയുക്തശ്രമത്തിൽ വികസിപ്പിച്ച എംകൃഷി മൊബൈൽ ആപ്പ് ഇത്തരത്തിൽ മത്സ്യമേഖലയിൽ ഏറെ പ്രയോജനകരമാണ്. സമുദ്രപരിസ്ഥിതിയുടെ സരംക്ഷണം ഉറപ്പുവരുത്തുന്നതിനു റിമോട്ട് സെൻസിംഗ് വിദ്യകൾ പ്രയോജനകരമാകുമെന്നും അദ്ദേഹം പറഞ്ഞു. ഭാരതീയ കാർഷിക ഗവേഷണ കൗണ്‍സിൽ ഡയറക്ടർ ജനറൽ കൂടിയാണു ഡോ. മൊഹാപത്ര. സമ്മേളനത്തോടനുബന്ധിച്ചു പൊതുജനങ്ങൾക്കായി മത്സ്യ-ഭക്ഷ്യ-കാർഷിക മേളയും പ്രദർശനവും ഒരുക്കിയിട്ടുണ്ട്.