കോഴിക്കോട്: നിയമന നിരോധനത്തിനെതിരേ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്നു യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യക്കോസ്. പിണറായി സർക്കാർ അധികാരത്തിലെത്തിയപ്പോൾ പറഞ്ഞത് അഞ്ചുവർഷം കൊണ്ട് 25 ലക്ഷം ആളുകൾക്ക് തൊഴിൽ ലഭ്യമാക്കുമെന്നാണ്. എന്നാലിപ്പോൾ നിയമന നിരോധനമാണ് നിലവിലുള്ളത്.
നിയമന നിരോധനത്തിനും പെൻഷൻ പ്രായം ഉയർത്താനുമുള്ള നീക്കത്തിനുമെതിരേ ഫെബ്രുവരി ഒന്നിന് സെക്രട്ടേറിയറ്റിനു മുന്നിൽ സൂചനസമരം നടത്തും. തുടർന്നും പ്രശ്നത്തിന് പരിഹാരമായില്ലെങ്കിൽ അനിശ്ചിതകാല സമരവുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.