കുറവിലങ്ങാട്: നവീകരിച്ച കുറവിലങ്ങാട് മർത്ത്മറിയം ഫൊറോന പള്ളിയുടെ വെഞ്ചരിപ്പ് സീറോമലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി നിർവഹിക്കുമെന്ന് ഫൊറോന വികാരി റവ.ഡോ. ജോസഫ് തടത്തിൽ അറിയിച്ചു. 21 ന് 10.30 നാണ് ദേവാലയ വെഞ്ചരിപ്പ്. ദൃശ്യവത്കരിച്ച അദ്്ഭുത ഉറവയുടെ വെഞ്ചരിപ്പ് നിർവഹിക്കുന്ന കർദിനാൾ മാർ ജോർജ് ആലഞ്ചേരി മൂന്ന് നോന്പ് തിരുനാൾ കൊടിയേറ്റും നടത്തും.
പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്, ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കൽ, ബിഷപ് മാർ ജോസഫ് പള്ളിക്കാപറന്പിൽ, വികാരി ജനറാൾമാരായ മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയിൽ, മോൺ. ജോസഫ് കൊല്ലംപറന്പിൽ, മോൺ. ജോസഫ് മലേപറന്പിൽ, കുറവിലങ്ങാട് ഇടവകയിലെ മുൻ വികാരിമാരുടെ പ്രതിനിധി ഫാ. ജോർജ് മുളങ്ങാട്ടിൽ, ഇടവകയിൽ നിന്നുള്ള വൈദികരുടെ പ്രതിനിധി ഫാ. ജോസ് കോട്ടയിൽ എന്നിവർ സഹകാർമികരാകും.