കോട്ടയം: ശ്രീജിവിന്റെ മരണത്തിൽ ആരോപണവിധേയരായ പോലീസ് ഉദ്യോഗസ്ഥനെ ചവറ സർക്കിൾ ഇൻസ്പെക്ടർ സ്ഥാനത്തുനിന്നും ഉടൻ മാറ്റണമെന്നും ഇല്ലെങ്കിൽ കൊല്ലം പോലീസ് കമ്മീഷണറുടെ ഓഫീസിനു മുന്നിൽ സത്യഗ്രഹം ആരംഭിക്കുമെന്നും കേരള ജനപക്ഷം ചെയർമാൻ പി.സി. ജോർജ് എംഎൽഎ. ഒരു കൊലപാതക കേസിലെ മുഖ്യ പ്രതിയെന്ന ആരോപണമുള്ളയാളെ കേസന്വേഷണ ചുമതലകളിൽ തുടരാൻ അനുവദിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും പി.സി. ജോർജ് പറഞ്ഞു.