പോട്ട: കോണ്ഗ്രിഗേഷൻ ഓഫ് ദി സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി, ഡി പോൾ പ്രവിശ്യയുടെ ഒമ്പതാമത്തെ പ്രൊവിൻഷ്യൽ സിനാക്സിസ് തെരഞ്ഞെടുപ്പിൽ പ്രൊവിൻഷ്യൽ സുപ്പീരിയറായി സിസ്റ്റർ മനീഷ തെരഞ്ഞെടുക്കപ്പെട്ടു. വികാർ പ്രൊവിൻഷ്യൽ സിസ്റ്റർ റൂത്ത് (വിദ്യാഭ്യാസം-മതബോധനം), പ്രൊവിൻഷ്യൽ കൗണ്‍സിലർമാരായി സിസ്റ്റർ റെമി (ആതുര സാമൂഹ്യ സേവനം), സിസ്റ്റർ സീമ പോൾ (ധനകാര്യം), സിസ്റ്റർ സുദീപ (സുവിശേഷവത്കരണം), സിസ്റ്റർ പ്ലാസിഡ് - പ്രൊവിൻഷ്യൽ ഓഡിറ്റർ എന്നിവരെയും തെരഞ്ഞെടുത്തു.