കൊടുങ്ങൂര്‍: ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് ബൈക്ക് യാത്രികന് മരിച്ചു.
ചാമംപതാല്‍ കിഴക്കടമ്പില് സുരേഷ് ബാബുവിന്റെ മകന് ജിനേഷ് (32)ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 9.30ഓടെ കൊടുങ്ങൂര്‍ കീച്ചേരിപ്പടിക്ക് സമീപമായിരുന്നു അപകടം.
കറുകച്ചാലില്‍ ഇലക്ട്രോണിക്സ് കട നടത്തുകയായിരുന്ന ജിനേഷ് വീട്ടിലേക്ക് വരും വഴിയായിരുന്ന അപകടം. ഗുരുതരമായി പരിക്കേറ്റ ജിനേഷിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ പുലര്‍ച്ചെ രണ്ടോടെ മരണം സംഭവിച്ചു. സംസ്കാരം നടത്തി. അമ്മ: കസ്തൂരി ഭായ്. ഭാര്യ: ബിജി. മക്കള്‍: കാശിനാഥ്, ആര്യ.