കൊച്ചി: കേരളത്തിലേക്കുള്ള ലഹരിമരുന്നു കടത്തു തടയാൻ കേന്ദ്ര-സംസ്ഥാന സേനകളുടെ സംയുക്ത കർമസേന രൂപീകരിക്കാൻ തീരുമാനം. എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗിന്റെ നേതൃത്വത്തിൽ ചേർന്ന യോഗമാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്ത്.
എറണാകുളം ഗസ്റ്റ് ഹൗസിൽ നടന്ന യോഗത്തിൽ എക്സൈസ്, പോലീസ്, റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ്, ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ്, സെൻട്രൽ ഇന്റലിജൻസ് ബ്യൂറോ, തീരസംരക്ഷണസേന, തീരദേശ പോലീസ്, നാർക്കോട്ടിക്സ് കണ്ട്രോൾ ബ്യൂറോ, സിഐഎസ്എഫ് എന്നിവയുടെ ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.