മട്ടന്നൂർ: നടുവനാട് ടൗണിൽ സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസ് ബോംബെറിഞ്ഞു തകർത്തു. ഇന്നലെ പുലർച്ചെ നാലോടെയായിരുന്നു സംഭവം. ബോംബെറിഞ്ഞശേഷം അക്രമിസംഘം ഓഫീസ് അടിച്ചുതകർക്കുകയായിരുന്നു. നടുവനാട് ടൗണിൽ പാർട്ടി ഓഫീസായി പ്രവർത്തിക്കുന്ന എകെജി സ്മാരക മന്ദിരത്തിനു നേരേയാണ് അക്രമം നടന്നത്.
അക്രമത്തിൽ പ്രതിഷേധിച്ച് നടുവനാട്, ഇരുപത്തിയൊന്നാം മൈൽ, നിടിയാഞ്ഞിരം ടൗണുകളിൽ സിപിഎം ഇന്നലെ ഹർത്താൽ ആചരിച്ചു. രണ്ടു മാസം മുന്പ് നവീകരണ പ്രവർത്തനം പൂർത്തിയാക്കിയ ഓഫീസാണ് തകർക്കപ്പെട്ടത്.
ഓഫീസിന്റെ പത്ത് ജനൽചില്ലുകളും മൂന്ന് വാതിലുകളും ഇലക്ട്രോണിക്സ് ഉപകരണങ്ങളും ഫർണിച്ചറുകളും അടിച്ചുതകർത്തു.