കോട്ടയം: നാട്ടിലേക്കുള്ള യാത്രയിൽ കന്യാസ്ത്രീ ട്രെയിനിൽനിന്നു വീണു മരിച്ചു. കുറവിലങ്ങാട് മണ്ണയ്ക്കനാട് കുന്നത്ത് പരേതനായ മാത്യു തോമസി (തൊമ്മിച്ചേട്ടൻ)മകൾ സിസ്റ്റർ സ്റ്റെല്ല കുന്നത്താണ് (75 -ഫ്രാൻസിസ്കൻ സിസ്റ്റേഴ്സ് ഓഫ് സെന്റ് ജോസഫ്സ്) ഇന്നലെ പുലർച്ചെ രണ്ടിന് ഈറോഡിനും തിരുപ്പൂരിനും ഇടയിൽ മരിച്ചത്.
ബാത്ത് റൂമിൽ പോയപ്പോൾ ട്രെയിനിൽനിന്നു പുറത്തേക്കു വീണാണ് അപകടമുണ്ടായത്. സഹയാത്രികയായ കന്യാസ്ത്രീ ഉണർന്നപ്പോൾ സിസ്റ്റർ സ്റ്റെല്ലയെ കാണാതെ വന്നതോടെ റെയിൽവേ പോലീസിനെ അറിയിക്കുകയായിരുന്നു. ഇതേത്തുടർന്ന് അപായ ചങ്ങല വലിച്ച് നിറുത്തി ട്രെയിനിൽ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താ നായില്ല.
ഇന്നലെ രാവിലെ ഒന്പതിനു വിജനമായ റെയിൽവേ ട്രാക്കിനോടു ചേർന്നു മൃതദേഹം കണ്ടെത്തി. പോസ്റ്റ്മോർട്ടത്തിനുശേഷം ഇന്നു 12നു ചെന്നൈ മൈലാപ്പൂരിലുള്ള മഠം ചാപ്പലിൽ മൃതദേഹം സംസ്കരിക്കും. 45 വർഷമായി വിവിധ മിഷൻ ആശുപത്രികളിൽ നഴ്സായി സേവനം ചെയ്തുവരികയായിരുന്നു സിസ്റ്റർ സ്റ്റെല്ല.
അമ്മ: പരേതയായ അന്നമ്മ മണ്ണയ്ക്കനാട് ഇടയാറ്റുകുഴി കുടുംബാംഗം. സഹോദരങ്ങൾ: ഏലിക്കുട്ടി ചാക്കോ വാഴപ്പറന്പിൽ (കുര്യനാട്), സിസ്റ്റർ റോസ് കുന്നത്ത് (ഫാത്തിമ കോണ്‍വന്റ്, കൊച്ചി), ലില്ലിക്കുട്ടി ദേവസ്യ, പരേതരായ ചിന്നമ്മ ജോസഫ് മുള്ളംകുഴിയിൽ (മണ്ണയ്ക്കനാട്), സിസ്റ്റർ വിക്ടോറിയ കുന്നത്ത്.