കൊച്ചി: സ്പെഷൽ ഒളിമ്പിക്സ് ഭാരത്, സംസ്ഥാന കായിക വകുപ്പ്, സാമൂഹ്യ നീതി വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഭിന്നശേഷിയുള്ളവരുടെ സാന്റാ ഫെസ്റ്റും യൂണിഫൈഡ് മാർച്ചും സ്പെഷൽ അത്ലറ്റിക് മീറ്റും (ഏകത 2018) തിരുവനന്തപുരത്തു 11 മുതൽ 14 വരെ നടക്കും. കാര്യവട്ടം എൽഎൻസിപിഇ മൈതാനത്താണു പരിപാടികൾ. 11നു വൈകുന്നേരം അഞ്ചിനാണു ഗിന്നസ് റിക്കാഡിനായുള്ള സാന്റാ ഫെസ്റ്റ് നടക്കുന്നത്.
സംസ്ഥാനത്തെ 294 സ്പെഷൽ, ബഡ്സ് സ്കൂളുകളിൽ നിന്നായി 15,000 കായികതാരങ്ങളും 5,000 അധ്യാപകരും 7,000 എൻഎസ്എസ്, സ്കൗട്ട് വോളണ്ടിയർമാരും പങ്കെടുക്കും. അത്ലറ്റിക് മീറ്റിൽ പതിനായിരത്തോളം ഭിന്നശേഷിയുള്ള വിദ്യാർഥികൾ പങ്കെടുക്കുമെന്നു അസോസിയേഷൻ ഫോർ ദി ഇന്റലക്ച്വലി ഡിസേബിൾഡ് (എഐഡി) എറണാകുളം ജില്ലാ ചെയർപേഴ്സണ്‍ സൂശീല കുര്യച്ചൻ, സെക്രട്ടറി സിസ്റ്റർ വിനയ, സ്പെഷൽ ഒളിന്പിക്സ് ഭാരത് കോ ഓർഡിനേറ്റർ സിസ്റ്റർ വിമൽ ഗ്രേസ്, എഐഡി വൈസ് ചെയർമാൻ അശ്വിൻ കുമാർ, ജോയിന്റ് സെക്രട്ടറി സിബി എന്നിവർ അറിയിച്ചു.
ഏകത 2018 നു മുന്നോടിയായുള്ള ദീപശിഖാ പ്രയാണം നാളെ കൊച്ചിയിലെത്തും. ഇതോടനുബന്ധിച്ച് എറണാകുളം ടൗണ്‍ ഹാളിൽ ഉച്ചകഴിഞ്ഞു രണ്ടു മുതൽ നാലു വരെ നടക്കുന്ന സമ്മേളനത്തിൽ ജില്ലയിലെ മുപ്പതോളം സ്പെഷൽ സ്കൂളുകളിലെ പ്രതിനിധികൾ പങ്കെടുക്കും. ഡിസംബർ ഒന്നിനു കാസർഗോഡു നിന്ന് ആരംഭിച്ച ദീപശിഖാ പ്രയാണം പത്തിനു തിരുവനന്തപുരത്തു സമാപിക്കും.