കൊച്ചി: എറണാകുളം റീജണൽ ട്രാൻസ്പോർട്ട് ഓഫീസിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവർക്കു 30 മിനിറ്റിനുള്ളിൽ കാര്യം നേടി മടങ്ങാം. ലൈസൻസ് സംബന്ധിച്ചും രജിസ്ട്രേഷൻ സംബന്ധിച്ചുമുള്ള സേവനങ്ങളാണ് 30 മിനിറ്റിനുള്ളിൽ നൽകുന്നത്.
ലൈസൻസ് പുതുക്കൽ, ലൈസൻസ് പർട്ടിക്കുലേഴ്സ്, അഡ്രസ് മാറ്റുക, ഡ്യൂപ്ലിക്കേറ്റ് ലൈസൻസ്, ഹസാഡഡ് ലൈസൻസ് ചേർക്കുക എന്നിവ സംബന്ധിച്ച സേവനങ്ങളും പ്രൈവറ്റ് വാഹനങ്ങളുടെ ഉടമസ്ഥാവകാശം മാറ്റുക, ഉടമസ്ഥന്റെ അഡ്രസ് മാറ്റുക തുടങ്ങിയ സേവനങ്ങളും ഇതിലുൾപ്പെടുന്നു. വാഹന ഉടമകൾ ഈ സർവീസുകൾ പരമാവധി ഉപയോഗപ്പെടുത്തണമെന്ന് എറണാകുളം ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ അജിത് കുമാർ അറിയിച്ചു.