കോട്ടയം: കേരള കോണ്ഗ്രസ് എമ്മിനെ എൽഡിഎഫിൽ എടുക്കുന്നത് അടഞ്ഞ അധ്യായമല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സിപിഎം കോട്ടയം ജില്ലാ സമ്മേളനത്തിൽ പ്രവർത്തന റിപ്പോർട്ടിൻമേൽ നടന്ന ചർച്ചയ്ക്കു മറുപടി പറയവേയാണ് കോടിയേരി ഇക്കാര്യം അറിയിച്ചത്.
എൽഡിഎഫിലെ ഒരു കക്ഷിയെയും ഒഴിവാക്കിയല്ല പുതിയ പാർട്ടികളെ മുന്നണിയിൽ ഉൾപ്പെടുത്തുന്നതെന്നും കോടിയേരി പറഞ്ഞു. സിപിഐയ്ക്ക് അടുത്ത നിയമസഭയിൽ സീറ്റു കുറയുമെന്നും മന്ത്രിസ്ഥാനം നഷ്ടമാകുമെന്നുമുള്ള ഭയം കൊണ്ടാണ് അവർ കേരള കോണ്ഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികളുടെ മുന്നണി പ്രവേശനത്തെ എതിർക്കുന്നതും സിപിഎമ്മിനെതിരേ പ്രസ്താവനകൾ നടത്തുന്നതും. ഒരിക്കലും അങ്ങനെയുണ്ടാകില്ലെന്നും എല്ലാ പാർട്ടികളെയും വിശ്വാസത്തിലെടുത്തായിരിക്കും എൽഡിഎഫ് ജനകീയ അടിത്തറ വിപുലീകരിക്കുന്നതെന്നും കോടിയേരി പ്രതിനിധികൾക്കു മറുപടി പറഞ്ഞു.