തിരുവനന്തപുരം: ജനപക്ഷ സിവിൽ സർവീസ് യാഥാർഥ്യമാക്കാൻ പൊതു സർവീസ് സംഘടനകൾ ഒന്നിക്കുകയാണെന്നും അഴിമതിമുക്തവും കാര്യക്ഷമവുമായ സേവനങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കാൻ യോജിച്ച പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങുകയാണെന്നും സർവീസ് സംഘടനകളുടെ ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ഹാജർ നില കുറ്റമറ്റതാക്കൽ, അഴിമതിക്ക് അറുതി വരുത്തൽ തുടങ്ങിയ കാര്യങ്ങളിൽ ജീവനക്കാരുടെ സന്നദ്ധത ഉറപ്പാക്കാൻ സംഘടനകൾ പ്രവർത്തിക്കും.
പ്രക്ഷോഭങ്ങളും പണിമുടക്കുകളും നടത്തേണ്ടിവരുമ്പോഴും മാറിമാറി വരുന്ന സർക്കാരുകളുടെ വികസന ക്ഷേമ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് വിജയിപ്പിക്കുന്നതിൽ ജീവനക്കാർ മുന്നിട്ടിറങ്ങിയിരുന്നു. വിമർശനങ്ങളുണ്ടാകുന്നുണ്ടെങ്കിലും മെച്ചപ്പെട്ട സേവനം നൽകാൻ ജീവനക്കാർ ശ്രമിക്കുന്നത് കാണാതിരിക്കരുതെന്നും ഭാരവാഹികൾ പറഞ്ഞു.
കേരള എൻജിഒ യൂണിയൻ ജനറൽ സെക്രട്ടറി ടി.സി മാത്തുക്കുട്ടി, കേരള എൻജിഒ അസോസിയേഷൻ പ്രസിഡന്റ് എൻ. രവികുമാർ, ജോയിന്റ് കൗണ്‍സിൽ ജനറൽ സെക്രട്ടറി എസ്. വിജയകുമാരൻ നായർ, എൻജിഒ സംഘ് ജനറൽ സെക്രട്ടറി എസ്.കെ ജയകുമാർ, സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ പ്രസിഡന്റ് അബൂബക്കർ, എൻജിഇഎ ജനറൽ സെക്രട്ടറി വിനോദ് ബെൻസ്, എൻജിഒ സെന്റർ ജനറൽ സെക്രട്ടറി പനവൂർ നാസർ, കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ടി.എസ് രഘുലാൽ, കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ പ്രസിഡന്റ് എസ്. അജയൻ, തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.