കൊച്ചി: നാഷണൽ എംപ്ലോയ്മെന്റ് സർവീസ് വകുപ്പ് തൃശൂർ, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലെ നൂറോളം ഉദ്യോഗദായകരെ ഉൾപ്പെടുത്തി എറണാകുളം മേഖലാ ജോബ്ഫെയർ -നിയുക്തി-2018- സംഘടിപ്പിക്കും.
20ന് കാലടിയിലെ ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലാ കാന്പസിൽ നടത്തുന്ന ജോബ്ഫെയറിൽ ഐടി മേഖലയിലെയും ഹെൽത്ത്കെയർ മാനേജ്മെന്റ്, സെയിൽസ് ആൻഡ് മാർക്കറ്റിംഗ്, ഓഫീസ് അഡ്മിനിസ്ട്രേഷൻ, ഹോസ്പിറ്റാലിറ്റി, വിദ്യാഭ്യാസം, അഡ്വർടൈസിംഗ്, മീഡിയ എന്നീ മേഖലകളിൽനിന്നുമുളള 5000ത്തിലേറെ ഒഴിവുകളിലേക്കു നിയമനം നടത്തും. പ്ലസ്ടു, ഐടിഐ, ഡിപ്ലോമ, ബിരുദം തുടങ്ങിയ യോഗ്യതയുള്ളവർക്ക് ജോബ് ഫെയറിൽ പങ്കെടുക്കാം. ജോബ് ഫെയറിൽ പങ്കെടുക്കുന്നതിന് ഓണ്‍ലൈൻ രജിസ്ട്രേഷൻ നടത്തുന്ന ഉദ്യോഗാർഥികൾക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാനുള്ള ഓറിയന്റേഷൻ ക്ലാസുകൾ തൃശൂർ, എറണാകുളം, കോട്ടയം ജില്ലകളിലെ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനോടു ചേർന്നു പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററുകളിൽ സൗജന്യമായി നൽകും. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികളും ഉദ്യോഗദായകരും www.jobfest.kerala.gov.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം. ഫോണ്‍: 0484- 2422458.