കൊച്ചി: സംസ്ഥാന ഭരണപരിഷ്കാര കമ്മീഷന്റെ പൊതു ഹിയറിംഗ് ഇന്ന് എറണാകുളം ടൗണ്‍ ഹാളിൽ നടക്കും. കുടിയേറ്റ തൊഴിലാളികൾ, മുതിർന്ന പൗരന്മാർ എന്നിവർക്കായി സർക്കാർ ആവിഷ്കരിച്ചിട്ടുള്ള ക്ഷേമപദ്ധതികളും നിയമങ്ങളും സംബന്ധിച്ച അഭിപ്രായ സമാഹരണമാണ് ഈ ഹിയറിംഗിന്റെ ലക്ഷ്യം. രാവിലെ 10ന് തുടങ്ങുന്ന ഹിയറിഗിംന് കമ്മീഷൻ ചെയർമാനും മുൻ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദൻ നേതൃത്വം നൽകും. കമ്മീഷൻ അംഗവും മുൻ ചീഫ് സെക്രട്ടറിയുമായ സി.പി. നായർ, ഷീല തോമസ് എന്നിവരും പങ്കെടുക്കും. രാവിലെ ഒന്പതിനു രജിസ്ട്രേഷൻ തുടങ്ങും.