തിരുവനന്തപുരം: സൂക്ഷ്മ- ചെറുകിട- ഇടത്തരം വ്യവസായ സംരംഭകർക്ക് (എംഎസ്എംഇ) പെൻഷൻ പദ്ധതി നടപ്പാക്കുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുന്നുണ്ടെന്ന് വ്യവസായമന്ത്രി എ.സി. മൊയ്തീൻ. എംഎസ്എംഇ അവാർഡ് വിതരണം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സർക്കാരിന്റെ വ്യവസായ നയം ജനുവരിയിൽ പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു. 2014-15 വർഷത്തെ അവാർഡുകളാണ് വിതരണം ചെയ്തത്.
2015-16, 2016-17 വർഷങ്ങളിലെ അവാർഡുകൾ നൽകാനുള്ള നടപടികൾ ആരംഭിച്ചതായും മന്ത്രി പറഞ്ഞു. വ്യവസായ ഭൂപടത്തിന്റെ പ്രകാശനവും മന്ത്രി നിർവഹിച്ചു. കെ.മുരളീധരൻ എംഎൽഎ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വ്യവസായ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ ജോസ്, കെഎസ്ഐഡിസി എംഡി ഡോ. എം ബീന, കെഎസ്എസ്ഐഎ പ്രസിഡന്റ് ദാമോദർ അവനൂർ, വ്യവസായ വകുപ്പ് ഡയറക്ടർ കെ.എൻ സതീഷ് ,തുടങ്ങിയവർ പ്രസംഗിച്ചു.