കൊച്ചി: ഐഎസ് ബന്ധം തെളിഞ്ഞതിനെത്തുടർന്ന് കണ്ണൂർ വളപട്ടണം പോലീസ് പിടികൂടിയ അഞ്ച് പ്രതികളെ കോടതി റിമാൻഡ് ചെയ്തു. ചക്കരക്കല്ല് മുണ്ടേരി ബൈത്തുൽ ഫർസാനയിൽ മിഥിലാജ് (26), വളപട്ടണം ചെക്കികുളം പണ്ടാര വളപ്പിൽ വീട്ടിൽ കെ.വി.അബ്ദുൽ റസാഖ് (24), തലശേരി ചേറ്റംകുന്ന് സൈനാസിൽ മനാഫ് റഹ്മാൻ (42), മുണ്ടേരി പടന്നോട്ട്മൊട്ട എം.വി. ഹൗസിൽ എം.വി. റാഷിദ് (24), തലശേരി ചിറക്കര കുഴിപ്പങ്ങാട് തൗഫീഖിൽ യു.കെ. ഹംസ (57) എന്നിവരെയാണ് എറണാകുളം പ്രത്യേക എൻഐഎ കോടതി റിമാൻഡ് ചെയ്തത്. പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ എൻഐഎ വൈകാതെ കോടതിയിൽ അപേക്ഷ നൽകും.