കോട്ടയം: കത്തോലിക്കാ കോണ്ഗ്രസ് കേന്ദ്ര നിർവാഹക സമിതി നാളെ ഉച്ചകഴിഞ്ഞ് 2.30നു പ്രസിഡന്റ് ബിജു പറയന്നിലത്തിന്റെ അധ്യക്ഷതയിൽ കോട്ടയത്തുള്ള കേന്ദ്ര കാര്യാലയത്തിൽ ചേരുമെന്നു ജനറൽ സെക്രട്ടറി ടോണി പുഞ്ചക്കുന്നേൽ അറിയിച്ചു. ഡയറക്ടർ ഫാ.ജിയോ കടവി, വൈസ് പ്രസിഡന്റ് സാജു അലക്സ്, സെക്രട്ടറി ജോസുകുട്ടി ഒഴുകയിൽ തുടങ്ങിയവർ പ്രസംഗിക്കും.