കൊച്ചി: എഎസ്ഐ പി.എം.തോമസ് പോലീസ് സ്റ്റേഷനിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തണമെന്നു ഡിസിസി പ്രസിഡന്റ് ടി.ജെ.വിനോദ് പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു. എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ ജോലിയിലിരിക്കെ വിജിലൻസ് കേസിൽ ഇദ്ദേഹം പ്രതിയായ സാഹചര്യം ആത്മഹത്യാ കുറിപ്പിന്റെ അടിസ്ഥാനത്തിൽ പുനരന്വേഷണം നടത്തണം. മക്കളുടെ വിദ്യാഭ്യാസ ചെലവ് സർക്കാർ ഏറ്റെടുക്കണമെന്നും ആശ്രിതർക്കു ജോലി നൽകണമെന്നും ടി.ജെ.വിനോദ് ആവശ്യപ്പെട്ടു.