കോഴിക്കോട്: കേരളത്തെ വാഹന നികുതിയിൽ നിന്നൊഴിവാക്കിയ ആന്ധ്രപ്രദേശ് സംസ്ഥാനത്തിന്റെ കരാർ വാഹനങ്ങളെ ഇവിടെയും നികുതിയിൽ നിന്നൊഴിവാക്കാനും തെലുങ്കാന സംസ്ഥാന വാഹനങ്ങൾക്ക് നികുതി ഈടാക്കാനും ട്രാൻസ്പോർട്ട് കമ്മീഷണറുടെ ഉത്തരവ്.
കേരളത്തിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങൾക്ക് ഏതെങ്കിലും സംസ്ഥാനം നികുതിയിളവ് നൽകുന്നുണ്ടെങ്കിൽ ആ ഇളവ് തിരിച്ചും നൽകണമെന്ന കേരളത്തിന്റെ നയം അനുസരിച്ചാണ് ഉത്തരവ്. കേരളത്തിൽ രജിസ്റ്റർ ചെയ്തതും മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 88 (8) പ്രകാരം സ്പെഷൽ പെർമിറ്റ് എടുത്ത് അന്യസംസ്ഥാനത്തേക്ക് പ്രവേശിക്കുന്നതുമായ കോൺട്രാക്ട് വാഹനങ്ങൾക്ക് ഏതെങ്കിലും സംസ്ഥാനം ഇളവ് നൽകുകയാണെങ്കിൽ ആ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത ഇത്തരം വാഹനങ്ങൾക്ക് കേരളത്തിലും നികുതിയിളവ് ലഭിക്കും.
കേരളത്തിൽ നിന്നുള്ള കോൺട്രാക്ട് വാഹനങ്ങൾക്ക് ആന്ധ്രയിൽ നികുതി പിരിക്കുന്നില്ല. അതേസമയം, ആന്ധ്ര വിഭജിച്ച് രൂപംകൊണ്ട തെലുങ്കാനയിൽ നികുതി ഈടാക്കുന്നുണ്ട്. കേരളത്തിൽ രജിസ്റ്റർ ചെയ്ത് സ്പെഷൽ പെർമിറ്റ് എടുത്ത് തെലുങ്കാനയിലേക്ക് പ്രവേശിക്കുന്ന കോൺട്രാക്ട് വാഹനങ്ങൾക്ക് തെലുങ്കാന മോട്ടോർ വാഹന വകുപ്പ് നികുതി ഈടാക്കുന്നതായി പരാതി ഉയർന്നിരുന്നു. ഇത് കണക്കിലെടുത്താണ് കേരള മോട്ടോർ വാഹന നികുതി നിയമത്തിലെ സെക്ഷൻ മൂന്ന്(അഞ്ച്) പ്രകാരം തെലുങ്കാന വാഹനങ്ങളിൽ നിന്ന് നികുതി പിരിക്കാൻ തീരുമാനിച്ചത്.
ബാബു ചെറിയാൻ