നിവിൻ പോളി നായകനാകുന്ന പടവെട്ട് എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. നവാഗതനായ ലിജു കൃഷ്ണയാണ് സിനിമ സംവിധാനം ചെയ്യുന്നത്. കണ്ണൂരിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്.
അദിതി ബാലനാണ് സിനിമയിലെ നായിക. സണ്ണി വെയ്ൻ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്. 2010ൽ സിനിമ തീയറ്ററുകളിലെത്തും.
കളക്ടർ ടി.വി. സുഭാഷ്, സണ്ണി വെയ്ൻ, നിവിൻ പോളി, ലിജു കൃഷ്ണ, ഷമ്മി തിലകൻ, ഷൈൻ ടോം ചാക്കോ എന്നിവർ ചടങ്ങിൽ പങ്കെടുത്തിരുന്നു.