തിരുവനന്തപുരം: ഓഖി ദുരന്ത ബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ നാളെ കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിക്കാൻ യുഡിഎഫ് പ്രതിനിധി സംഘം സമയം ചോദിച്ചു. യുഡിഎഫ് പ്രതിനിധി സംഘത്തിന് സമയം അനുവദിക്കണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രധാനമന്ത്രിക്കു കത്തു നൽകി.
അതേസമയം, മോദി തിരുവനന്തപുരത്തെത്തുമ്പോൾ അദ്ദേഹവുമായി ചർച്ച നടത്തുന്നതിന് സമയം ചോദിച്ച സാഹചര്യത്തിൽ നാളെ നടത്താൻ നിശ്ചയിച്ചിരുന്ന യുഡിഎഫ് സംഘത്തിന്റെ കുറിഞ്ഞി ഉദ്യാനം സന്ദർശനം മറ്റൊരു ദിവസത്തേക്കു മാറ്റിവച്ചതായി കണ്‍വീനർ പി.പി. തങ്കച്ചൻ അറിയിച്ചു.