കൊച്ചി: കേരള കാത്തലിക് ഫെഡറേഷൻ (കെസിഎഫ്) 21-ാമത് വാർഷിക ജനറൽ അസംബ്ലി പാലാരിവട്ടം പിഒസിയിൽ നടന്നു. കെസിബിസി അല്മായ കമ്മീഷൻ ചെയർമാൻ ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ് ഉദ്ഘാടനംചെയ്തു. ഇന്ത്യയുടെ മതേതരത്വ സ്വഭാവവും സമത്വ ദർശനവും പരിപാലിക്കുകയും നിലനിർത്തുകയും ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ ചില കോണുകളിൽ മതേതരത്വം തകർക്കാനുള്ള ശ്രമങ്ങൾ ദൗർഭാഗ്യകരമാണ്. മതവിശ്വാസം പ്രഘോഷിക്കാനും ജീവിതത്തിൽ പകർത്താനും ഭരണഘടന നല്കുന്ന അവകാശത്തെ അധികാരികൾ ഉൾക്കൊള്ളണം. ഓഖി ചുഴലിക്കാറ്റുണ്ടാക്കിയ ദുരന്തം ദേശീയദുരന്തമായി പ്രഖ്യാപിക്കണം. അവരെ സഹായിക്കാൻ കത്തോലിക്കാ സഭയുടെയും അല്മായ സംഘടനകളുടെയും പങ്ക് ഉറപ്പുവരുത്തും. അല്മായ പ്രസ്ഥാനങ്ങൾ കാലഘട്ടത്തിന്റെ വെല്ലുവിളികൾ ഏറ്റെടുത്ത് ഉണർന്നുപ്രവർത്തിക്കണമെന്നും ബിഷപ് ആവശ്യപ്പെട്ടു.
ഫാ. വർഗീസ് വള്ളിക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. ഷാജി ജോർജ് അധ്യക്ഷത വഹിച്ചു. മോണ്സൻ കെ. മാത്യു, ഡോ. ജോസ്കുട്ടി ഒഴുകയിൽ, വി.കെ. ജോസഫ്, വർഗീസ് കോയിക്കര, ബിജു പറയന്നിലം, ഷെറി ജെ. തോമസ്, ബാബു കല്ലിങ്കൽ എന്നിവർ പ്രസംഗിച്ചു.