കടുത്തുരുത്തി: റോഡിൽ സ്കൂട്ടർ തെന്നിമറിഞ്ഞ് ഉണ്ടായ അപകടത്തിൽ സ്കൂട്ടർ ഓടിച്ചിരുന്ന യുവാവ് മരിച്ചു. സ്വകാര്യ ഇൻഷ്വറൻസ് കന്പനിയിലെ ജീവനക്കാരനായ പൂത്തോട്ട അശ്വിനി നിവാസിൽ സുജിത്ത് സുരേന്ദ്രൻ (36) ആണ് മരിച്ചത്.
ഞായറാഴ്ച രാത്രി പതിനൊന്നോടെ കല്ലറ നീരൊഴുക്കിൽ കവലയ്ക്കു സമീപമാണ് അപകടം.
ഇൻഷ്വറൻസ് കന്പനിയിൽ മുന്പ് ഒപ്പം ജോലി ചെയ്തിരുന്ന നീണ്ടൂർ സ്വദേശിയായ സുഹൃത്തിനെ കണ്ട് വീട്ടിലേക്കു മടങ്ങുന്പോളാണ് അപകടമുണ്ടായത്. പരിക്കേറ്റു റോഡിൽ വീണു കിടന്ന സുജിത്തിനെ ഇതുവഴി എത്തിയ കാർ യാത്രക്കാരാണ് ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലെത്തും മുന്പേ ജീവൻ നഷ്ടപ്പെട്ടതായി പോലീസ് പറഞ്ഞു. കടുത്തുരുത്തി പോലീസ് മേൽനടപടികൾ സ്വീകരിച്ചു. ഭാര്യ ലക്ഷ്മി. ഒന്നര വയസുള്ള ശിവ ഏകമകളാണ്. സംസ്കാരം ഇന്നലെ രാത്രി വീട്ടുവളപ്പിൽ നടത്തി.