തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിൽ കാണാതായ രണ്ടുമത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങൾകൂടി കണ്ടെത്തി. ഇതോടെ മരണ സംഖ്യ 70 ആയി. കോഴിക്കോടു നിന്നാണു രണ്ടു മൃതദേഹങ്ങൾ കണ്ടെത്തിയത്.
റവന്യു വകുപ്പ് പുറത്തുവിട്ട കണക്കനുസരിച്ച് ഇതുവരെ കണ്ടെത്തിയ മൃതദേഹങ്ങളിൽ 40 എണ്ണം ഇനിയും തിരിച്ചറിയാനുണ്ട്. ഇനിയും 105 മത്സ്യത്തൊഴിലാളികളെക്കൂടി കണ്ടെത്താനുണ്ടെന്നുമാണ് റവന്യു വകുപ്പ് പറയുന്നത്. എന്നാൽ, ഇതിലുമേറെ മത്സ്യത്തൊഴലാളികൾ ഇനിയും തിരികെ എത്താനുണ്ടെന്നു തിരുവനന്തപുരം അതിരൂപത കണക്കുകളുടെ അടിസ്ഥാനത്തിൽ വ്യക്തമാക്കുന്നു.