തിരുവനന്തപുരം: ജനങ്ങൾക്കു സ്വന്തം വീട്ടിൽ സമാധാനമായി കിടന്നുറങ്ങാൻ കഴിയാത്ത നാടായി കേരളം മാറിയെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊച്ചിയിൽ 24 മണിക്കൂറിനുള്ളിൽ രണ്ടു വൻ കവർച്ചകളാണു നടന്നത്. മോഷണ പരന്പര നടന്നിട്ടും പ്രതികളെക്കുറിച്ച് ഒരു തുമ്പും കിട്ടാതെ പോലീസ് ഇരുട്ടിൽ തപ്പുകയാണ്. മാരകായുധങ്ങളുമായിട്ടാണു കവർച്ചാസംഘം ഇരച്ചെത്തുന്നതെന്നും ചെ ന്നി ത്തല പറഞ്ഞു.