കോഴിക്കോട്: അസോസിയേഷന് ഓഫ് ഇന്ത്യന്‍ യൂണിവേഴ്സിറ്റീസ്(എഐയു) സംഘടിപ്പിക്കുന്ന വൈസ് ചാന്‍സലര്‍മാരുടെ ദക്ഷിണ മേഖലാ സമ്മേളനം നാളെയും മറ്റന്നാളുമായി കാലിക്കട്ട് സര്‍വകലാശാല സെനറ്റ് ഹാളില്‍ നടക്കുമെന്ന് വൈസ് ചാന്‍സലര്‍ ഡോ. കെ. മുഹമ്മദ് ബഷീര്‍ അറിയിച്ചു.
18ന് രാവിലെ 11ന് ഗവര്‍ണർ ജസ്റ്റീസ് പി. സദാശിവം ഉദ്ഘാടനം ചെയ്യും. നവീകരിച്ച സെനറ്റ് ഹൗസിന്റെ ഉദ്ഘാടനം, അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്സിറ്റീസ് പ്രസിദ്ധീകരിക്കുന്ന യൂണിവേഴ്സിറ്റി ന്യൂസിന്റെ പ്രത്യേക പതിപ്പിന്റെ പ്രകാശനം എന്നിവയും ഗവര്‍ണർ നിര്‍വഹിക്കും. മന്ത്രി സി. രവീന്ദ്രനാഥ് അധ്യക്ഷത വഹിക്കും.
ഉന്നത വിദ്യാകേന്ദ്രങ്ങളുടെ രൂപകല്പനയിൽ ഡിജിറ്റല്‍വത്കരണത്തിന്റെ പങ്ക് എന്നതാണ് ഈ വര്‍ഷത്തെ സമ്മേളനത്തിന്റെ പ്രമേയം. കേരളത്തിനു പുറമെ തമിഴ്നാട്, കര്‍ണാടക, ആന്ധ്ര പ്രദേശ്, തെലുങ്കാന, പുതുച്ചേരി എന്നിവിടങ്ങളിലെ വൈസ് ചാന്‍സലര്‍മാര്‍, അസോസിയേഷന് ഓഫ് ഇന്ത്യന്‍ യൂണിവേഴ്സിറ്റീസിന്റെ ഭാരവാഹികൾ എന്നിവർ പങ്കെടുക്കും.
ഉ ന്നത വിദ്യാഭ്യാസ മേഖലയില്‍ ഡിജിറ്റല്‍വത്കരണം, ലോക നിലവാരത്തിലുള്ള സര്‍വകലാശാലകള്‍-സാധ്യതകളും വെല്ലുവിളികളും, സര്‍വകലാശാല റാങ്കിംഗും അക്രെഡിറ്റേഷനും എന്നീ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടക്കും.
വാര്‍ത്താസമ്മേളനത്തിൽ പ്രോവൈസ് ചാന്‍സലർ ഡോ. പി. മോഹന്‍, രജിസ്ട്രാർ ഡോ. ടി.എ. അബ്ദുൾ മജീദ്, സിൻഡിക്കറ്റ് അംഗങ്ങളായ കെ.കെ. ഹനീഫ, പ്രഫ. ആര്. ബിന്ദു, ഇന്റേണല്‍ ക്വാളിറ്റി അഷ്വറന്‍സ് സെൽ ഡയറക്ടർ ഡോ.എം. മനോഹരന് എന്നിവര്‍ പങ്കെടുത്തു.