തിരുവനന്തപുരം: കേരള സർവകലാശാലയുടെ പുതിയ വൈസ് ചാൻസലറെ കണ്ടെത്തുന്നതിനുള്ള സേർച്ച് കമ്മിറ്റിയിലെ സെനറ്റ് പ്രതിനിധിയായി സംസ്ഥാന ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ ഡോ. വി.കെ. രാമചന്ദ്രനെ തെരഞ്ഞെടുത്തു.
ഇന്നലെ ചേർന്ന സെനറ്റ് യോഗമാണ് രാമചന്ദ്രനെ തെരഞ്ഞെടുത്തത്. ഉയർന്ന അക്കാദമിക് യോഗ്യത, ഗവേഷണ രംഗത്തെ സംഭാവനകൾ എന്നിവ പരിഗണിച്ച് എതിരില്ലാതെ അദ്ദേഹത്തെ തെരഞ്ഞെടുക്കുകയായിരുന്നു. വൈസ് ചാൻസലർ പ്രഫ.പി.കെ. രാധാകൃഷ്ണന്റെ കാലാവധി ഫെബ്രുവരിയിൽ അവസാനിക്കും. യുജിസി ചെയർമാൻ, ചാൻസലർ എന്നിവരുടെ പ്രതിനിധികൾ കൂടി ഉൾപ്പെടുന്നതാണ് സേർച്ച് കമ്മിറ്റി.