കോട്ടയം: കേരളത്തിലെ ഇരുമുന്നണികളോടും പ്രീണനമില്ലെന്നും കർഷകരുടെ നന്മയ്ക്കുള്ള ആരുടെയും നിലപാടുകളെ പിന്തുണയ്ക്കുമെന്നും ആവർത്തിച്ച് കേരള കോണ്ഗ്രസ് -എമ്മിന്റെ മഹാസമ്മേളനം കോട്ടയത്ത് അരങ്ങേറി.
സംസ്ഥാനത്തെ പതിന്നാലു ജില്ലകളിൽനിന്നുള്ള ആയിരക്കണക്കിനു പ്രവർത്തകർ അണിനിരന്ന പ്രകടനങ്ങൾ ഒന്നുചേർന്ന് നെഹ്റു സ്റ്റേഡിയത്തിലേക്കു കടന്നതിനു പിന്നാലെ കേരള കോൺഗ്രസിന്റെ ചരിത്രവും പോരാട്ടങ്ങളും ഓർമിപ്പിച്ച് ചെയർമാൻ കെ.എം. മാണി നടത്തിയ പ്രസംഗം കരഘോഷത്തോടെയാണു പ്രവർത്തകർ സ്വീകരിച്ചത്. മഹാസമ്മേളനത്തിൽ വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ് അധ്യക്ഷത വഹിച്ചു. കർഷകർക്കായി സാഹസിക പോരാട്ടങ്ങൾ നടത്തിയ പാരന്പര്യമാണ് പാർട്ടിയുടേതെന്നു പറഞ്ഞ അദ്ദേഹം, തനിയെ കരുത്തു തെളിയിച്ച ചരിത്രം കേരള കോൺഗ്രസിനുണ്ടെന്നും ഓർമിപ്പിച്ചു.
നേതൃമാറ്റം പാർട്ടിയുടെ അജൻഡയിലില്ലെന്നു ജോസ് കെ. മാണി എംപി ആമുഖപ്രസംഗത്തിൽ പറഞ്ഞു. വ്യക്തമായ നയപരിപാടികളുടെ അടിസ്ഥാനത്തിൽ പാർട്ടി ഭിന്നതയില്ലാതെ മുന്നോട്ടുപോകുമെന്ന് ഡെപ്യൂട്ടി ചെയർമാൻ സി.എഫ്. തോമസ് എംഎൽഎ പറഞ്ഞു.
കർഷകരോടു മുഖംതിരിക്കുന്ന നയമാണ് കേന്ദ്രവും കേരളവും സ്വീകരിക്കുന്നത്. കർഷകരെ ചൂഷണം ചെയ്യുന്ന നയങ്ങൾക്കെതിരേ വീണ്ടും പ്രക്ഷോഭങ്ങൾക്കു രൂപം നൽകുമെന്നും സി.എഫ്. തോമസ് വ്യക്തമാക്കി. ജോയി ഏബ്രഹാം എംപി, എംഎൽഎമാരായ മോൻസ് ജോസഫ്, റോഷി അഗസ്റ്റിൻ, ഡോ.എൻ ജയരാജ്, കോട്ടയം ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം എന്നിവർ പ്രസംഗിച്ചു.
ഇന്നു രാവിലെ 10ന് ഐഡാ ജംഗ്ഷനിലെ ഹോട്ടൽ ഐഡാ ഓഡിറ്റോറിയത്തിൽ പ്രതിനിധി സമ്മേളനം നടക്കും.