തിരുവനന്തപുരം: മൂന്നാറിലെ കുറിഞ്ഞി ഉദ്യാനമേഖലയിലെ കൈയേറ്റങ്ങൾ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള പത്തംഗ യുഡിഎഫ് സംഘം19നു സന്ദർശിക്കും. ഇടുക്കി എംപി ജോയ്സ് ജോർജ് ഉൾപ്പെടയുള്ളവർ ഈ മേഖലയിൽ നടത്തിയതായി പറയപ്പെടുന്ന വൻകിട കൈയേറ്റങ്ങളും സംഘം പരിശോധിക്കും. വൻകിട കൈയേറ്റക്കാരെ സംരക്ഷിക്കാൻ സർക്കാർ ശ്രമിക്കുന്ന പശ്ചാത്തലത്തിലാണു പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സംഘം മുഴുവൻ കൈയേറ്റ മേഖലകളും സന്ദർശിക്കുന്നത്.