കോഴിക്കോട്: എന്‍ഡിഎ നല്കുന്ന സ്ഥാനമാനങ്ങള്‍ ഇനി സ്വീകരിക്കേണ്ട എന്നാണ് ബിഡിജെഎസ് സംസ്ഥാന സമിതിയുടെ തീരുമാനമെന്ന് ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റും ചെയര്‍മാനുമായ തുഷാർ വെള്ളാപ്പള്ളി.
ബിഡിജെഎസ് ഇപ്പോള്‍ എന്‍ഡിഎയുടെ ഭാഗമാണ്. രാഷ്ട്രീയത്തിൽ സ്ഥിരമായ ശത്രുക്കളോ മിത്രങ്ങളോ ഇല്ല. മുന്നണിയിലെ പ്രശ്നങ്ങളൊന്നും പരിഹരിക്കപ്പെട്ടിട്ടില്ല. മറ്റു മുന്നണികളോടു വിരോധമില്ല. സ്വീകരിക്കാൻ തയാറുള്ള മുന്നണികളുമായി സഹകരിക്കുന്നത് പരിശോധിക്കും. തെരഞ്ഞെടുപ്പ് ആകുമ്പോൾ ആലോചിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം കോഴിക്കോട്ട് മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. ബിഡിജെഎസിന്റെ ബൂത്ത്, പഞ്ചായത്ത്, നിയോജക മണ്ഡലം കമ്മിറ്റികള്‍ ശക്തമാക്കുകയാണ് ഇപ്പോഴുള്ള പ്രവർത്തനം.
പാര്‍ട്ടി ശക്തമായാൽ ആരുമായും സഹകരിക്കുന്നതിന് സാധ്യതയൊരുങ്ങുമെന്നും തുഷാർ പറഞ്ഞു.