തിരുവനന്തപുരം: കുറിഞ്ഞി ഉദ്യാനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ വീണ്ടും ഉന്നതതല യോഗം ചേരും. ജനുവരി ആദ്യം യോഗം ചേരാമെന്നാണു മുഖ്യമന്ത്രി അറിയിച്ചിട്ടുള്ളത്.
കഴിഞ്ഞ ദിവസം മന്ത്രിതല സംഘം കുറിഞ്ഞി മേഖല സന്ദർശിച്ചിരുന്നു. പട്ടയം ഉള്ളവരൊഴികെയുള്ള കൈയേറ്റക്കാരെ കണ്ടെത്തി ഒഴിപ്പിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായിട്ടായിരുന്നു മന്ത്രിതല സംഘം സ്ഥലം സന്ദർശിച്ചത്. കൈവശാവകാശ രേഖകളുള്ള കുടിയേറ്റ കർഷകരെ ഒഴിപ്പിക്കില്ലെന്നു സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.